ജോലി ചെയ്ത സ്ഥാപനത്തില് നിന്നു മോഷണം; പശ്ചിമ ബംഗാള് സ്വദേശി പിടിയില്
കൊച്ചി: ജോലി ചെയ്തിരുന്ന സ്ഥാപനത്തില് നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാള് സ്വദേശിയെ പിടികൂടി. ചേരാനല്ലൂര് മേഖലയിലെ സ്വാകര്യ സ്ഥാപനത്തില് നിന്നും ഒന്നേകാല് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് പശ്ചിമ ബംഗാള് സ്വദേശി ശുഭം ലാമ(27)യെ പോലിസ് പിടികൂടിയത്. ജനുവരി 24 നു പുലര്ച്ചെയാണ് കേസിനാസ്പദമായ സംഭവം. കമ്പനിയിലെ ഷട്ടറിന്റെയും പണം സൂക്ഷിച്ചിരുന്ന ഷെല്ഫിന്റെയും താക്കോലുകള് കൈക്കലാക്കിയ പ്രതി മോഷണം നടത്തിയശേഷം കേരളത്തില് നിന്നും മുങ്ങുകയായിരുന്നു. കൊച്ചി സിറ്റി സൈബര് സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങള് നിരീക്ഷിച്ച പോലിസ് ബാംഗ്ലൂരില് നിന്നാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര് സി എച്ച് നാഗരാജുവിന്റെ നിര്ദേശപ്രകാരം ചേരാനല്ലൂര് പോലിസ് ഇന്സ്പെക്ടര് വി കെ വിജയരാഘവന്, സബ് ഇന്സ്പെക്ടര് കെ എം സന്തോഷ് മോന് എന്നിവരുടെ നേതൃത്വത്തില് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
RELATED STORIES
എഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര് ബലാല്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില് എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMT