കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന അന്തര്‍സംസ്ഥാന മോഷണ സംഘം കണ്ണൂരില്‍ പിടിയില്‍. വീട് പൂട്ടി ഉടമ കുടുംബസമേതം മലപ്പുറത്ത് പോയ സമയം വീട് കുത്തി തുറന്ന് മോഷണം നടത്തിയ മൂന്നു പ്രതികളെയാണ് 24 മണിക്കൂറിനുള്ളില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സമ്പല്‍ ജില്ല സ്വദേശികളായ ചിത്രീരി രവീന്ദ്ര പാല്‍ ഗൗതം (28), ജന്നത് ഇന്റര്‍ കോളേജിന് സമീപം രാം ബറോസ് കശ്യപ് (26), ന്യൂഡല്‍ഹി സ്വദേശി ലാഹോട്ടില്‍ മഹീന്ദ്ര (50) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ പിഎ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ടൗണ്‍ എസ്‌ഐ നസീബ്, എഎസ്‌ഐ അജയന്‍, എസ്.സിപിഒ ഷൈജു, സിപിഒമാരായ നാസര്‍, രാജേഷ്, നവീന്‍, ജിഷ്ണു, ബാബുമണി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് അന്യസംസ്ഥാന പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കേരളത്തില്‍ വന്ന് മോഷണം നടത്തി നാട്ടിലേക്ക് തന്നെ തിരികെ പോകുവാനാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഇവര്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അഞ്ചോളം മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണെന്ന് പോലീസ് പറഞ്ഞു.
RELATED STORIES
ഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMT