Latest News

രക്ത ബാങ്കില്‍ മോഷണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

രക്ത ബാങ്കില്‍ മോഷണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്
X

ഭോപ്പാല്‍: രക്ത ബാങ്കില്‍ മോഷണമെന്ന് പരാതി. ഭോപ്പാല്‍ എയിംസിലെ രക്ത ബാങ്കില്‍ നിന്നാണ് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പോലിസിന് പരാതി ലഭിച്ചത്. രക്ത ബാങ്ക് ജീവനക്കാരനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

എയിംസ് രക്തബാങ്കിലെ ഇന്‍ ചാര്‍ജ് ഡോ. ഗ്യാനേന്ദ്ര പ്രസാദാണ് സംഭവത്തില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി എയിംസ് ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്.

പരാതി പ്രകാരം വളരെക്കാലമായി രക്തബാങ്കില്‍ നിന്ന് രക്ത, പ്ലാസ്മ യൂണിറ്റുകള്‍ മോഷണം പോകുന്നുണ്ടെന്ന് കണ്ടെത്തിയതായി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ രജനീഷ് കശ്യപ് കൗള്‍ പറഞ്ഞു. പ്രതി രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് പ്ലാസ്മ യൂണിറ്റുകള്‍ മോഷ്ടിച്ച് ഒരു അജ്ഞാതന് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it