പരപ്പനങ്ങാടിയില്‍ പുഴയിലേക്ക് ചാടിയ സ്ത്രീക്ക് രക്ഷകനായ യുവാവിനെ ആദരിച്ചു

പരപ്പനങ്ങാടി: പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ സ്ത്രീയെ സ്വന്തം ജീവന്‍ തൃണവത്കരിച്ച് രക്ഷപ്പെടുത്തിയ യുവാവിനെ എസ്ഡിപിഐ ആദരിച്ചു. പരപ്പനങ്ങാടി പൂരപ്പുഴ പാലത്തില്‍ നിന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് 40 വയസ്സ് തോന്നിക്കുന്ന സ്ത്രീ പുഴയിലേക്ക് ചാടിയത്. ചാട്ടത്തില്‍ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയ സ്ത്രീയെ മുഹമ്മദലി ചാടി രക്ഷപ്പെടുത്തുകയായിരുന്നു.
താനൂരില്‍ സുഹൃത്ത് നൗഹീദുമായി ജോലിക്ക് പോകുന്നതിനിടെയാണ് മുഹമ്മദലി രക്ഷകനായി മാറിയത്. സ്വന്തം ജീവന്‍ മറന്ന് സഹജീവിയെ രക്ഷപ്പെടുത്തിയ മുഹമ്മദിലെ ഏവര്‍ക്കും മാതൃകയാണന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. എസ്.ഡി.പി.ഐയുടെ ആദരവ് ഹമീദ് പരപ്പനങ്ങാടി മുഹമ്മദലിക്ക് നല്‍കി. സലാം കളത്തിങ്ങല്‍, സക്കീര്‍, റഷീദ്, ഇര്‍ഷാദ്, റാഫി, അസറു, സൈതലവി, ശംസു സംബന്ധിച്ചു
RELATED STORIES
ബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMTജമ്മു കശ്മീരില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്‍...
11 Aug 2022 3:05 AM GMTകരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു
11 Aug 2022 2:36 AM GMTകിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കിന്റെയും ഇടതു എംഎല്‍എമാരുടേയും...
11 Aug 2022 2:16 AM GMTഅഫ്സാനയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലം, അമല്‍ പണം ആവശ്യപ്പെട്ട് നിരവധി ...
11 Aug 2022 1:05 AM GMT