ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം.സി. ജോസഫൈന്‍. സഹായം അഭ്യര്‍ഥിച്ച് ആരോഗ്യസാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ചെയര്‍ പേഴ്‌സണ്‍ കത്ത് നല്‍കി.
ഇന്നലെ ഉച്ചയോടെ എറണാകുളം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയു ന്നവൃദ്ധയെ സന്ദര്‍ശിച്ച ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍മാരില്‍ നിന്ന് തെളിവെടുത്തു. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസിന് നിര്‍ദേശം നല്‍കി. കുറ്റവാളികള്‍ ആരായിരുന്നാലും അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടു. വൃദ്ധയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
രാവിലെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. സംഭവം അറിഞ്ഞ കഴിഞ്ഞ ദിവസം രാത്രിതന്നെ ചെയര്‍പേഴ്‌സണും കമ്മിഷന്‍ അംഗവും ഇടപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
RELATED STORIES
ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMTഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
2 Jun 2023 12:47 PM GMT