Latest News

യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം കരിമഠം കോളനിയിലെ ഷെമീമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരിക്കേറ്റിരുന്നു.

യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
X

തിരുവനന്തപുരം: യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ ഷെമീമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരിക്കേറ്റിരുന്നു.

ഭര്‍ത്താവ് അല്‍ അമീന്റെ ഓട്ടോ വഴിയില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ അയല്‍ വാസികളുമായി വഴക്കുണ്ടാകുകയായിരുന്നു. തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയും അല്‍അമീനും ഷെമീമയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കയ്യേറ്റത്തിലുണ്ടായ മനോവിഷമം ആവാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സംശയം.

സംഘര്‍ഷത്തില്‍ ഷെമീമയുടെ തലയ്ക്ക് പരിക്കേറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it