Latest News

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവര്‍ക്കൊപ്പം രാജ്യം മുഴുവന്‍ കൂടെയുണ്ട്: ഗവര്‍ണര്‍

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവര്‍ക്കൊപ്പം രാജ്യം മുഴുവന്‍ കൂടെയുണ്ട്: ഗവര്‍ണര്‍
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കുപറ്റിയവരുടെയും ദുഃഖത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 48 മണിക്കൂറിനിടെ രണ്ട് ദുരന്തങ്ങളാണ് സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്. ഇടുക്കിയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂര്‍ വിമാനാപകടത്തിലും ഉണ്ടായ മരണങ്ങളില്‍ കേരളജനതയോടൊപ്പം അനുശോചിക്കുന്നു.

ചികില്‍സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശിക്കുന്നു. വിമാനദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതീവ ദുഃഖം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിക്കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും ദുഃഖം പങ്കുവെച്ചതായും ഗവര്‍ണര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it