ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴില്‍ വെല്‍ഫെയര്‍ & റിലീഫ് ടീം വിപുലീകരിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴില്‍ എല്ലാ സംസ്ഥാനക്കാരെയും ഉള്‍ക്കൊള്ളിച്ച വെല്‍ഫെയര്‍ & റിലീഫ് ടീമിനെ വിപുലീകരിച്ചു. ജൂണ്‍ 24ന് ഫഹാഹീലിലെ മെഡ്എക്സ് മെഡിക്കല്‍ കെയര്‍ ഹാളില്‍ വെല്‍ഫെയര്‍ ടീമിന്റെ ഉദ്ഘാടനം സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ശകീല്‍ അഹമ്മദ് നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ & റിലീഫ് ടീമിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുകയും പ്രവാസികള്‍ക്കായി സോഷ്യല്‍ ഫോറം നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുകയും ചെയ്തു.
ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഐടി മാനേജര്‍ മുഹമ്മദ് റിഫായി മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യല്‍ ഫോറം നടത്തുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് സോഷ്യല്‍ ഫോറത്തിന്റെ കഴിഞ്ഞ കാലം പ്രവര്‍ത്തന നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് സമാപന പ്രഭാഷണം നടത്തി.
തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കിഫയത്തുള്ള, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുറഹീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും ജനറല്‍ സെക്രട്ടറി ഇമ്രാന് നന്ദിയും രേഖപ്പെടുത്തി.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT