Latest News

വാക്‌സിന്‍ സാജന്യമായി നല്‍കണം; കേരള നിയമസഭ നാളെ പ്രമേയം പാസാക്കും

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെടും

വാക്‌സിന്‍ സാജന്യമായി നല്‍കണം; കേരള നിയമസഭ നാളെ പ്രമേയം പാസാക്കും
X

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നാളെ കേരള നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആണ് പ്രമേയം അവതരിപ്പിക്കുക.

ഇന്നലെ വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡെല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സംസ്ഥാനത്തിന്റെ പുതിയ നീക്കം.

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെടും. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുന്നതിനെതിരില്‍ ബിജെപി ഇതര സര്‍ക്കാറുകള്‍ കനത്ത പ്രതിഷേധത്തിലാണ്.

Next Story

RELATED STORIES

Share it