Latest News

ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലെന്ന് ഐക്യരാഷ്ട്രസഭ

ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലെന്ന് ഐക്യരാഷ്ട്രസഭ
X

റോം: ലോകം വര്‍ധിച്ചുവരുന്ന പട്ടിണി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ. ഗസയിലും സുഡാന്റെ ചില ഭാഗങ്ങളിലും ലോകം ഒരേസമയം ക്ഷാമം നേരിടുകയാണ് . 21-ാം നൂറ്റാണ്ടില്‍ ഇത് പൂര്‍ണ്ണമായും അസ്വീകാര്യമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയ്ന്‍ പറഞ്ഞു. വേള്‍ഡ് ഫുഡ് പ്രോാഗ്രാമിന്റെ ഏറ്റവും വലിയ ദാതാവായ അമേരിക്ക നിലവിലെ സഹായങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതൊക്കെ കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.

മോശം കാലാവസ്ഥ , സാമ്പത്തിക അസ്ഥിരത എന്നിവ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്ന് ഡബ്ല്യൂഎഫ്പി പറഞ്ഞു. 2025-ല്‍ ക്ഷാമ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമൂഹങ്ങളെ പട്ടിണിയുടെ വക്കില്‍ നിന്ന് പിന്നോട്ട് നയിച്ചെങ്കിലും മൊത്തത്തിലുള്ള പ്രതിസന്ധി ശമിക്കുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.

വിശപ്പ് അവസാനിപ്പിക്കുന്നതിന് സ്ഥിരമായ പിന്തുണയും യഥാര്‍ത്ഥ ആഗോള പ്രതിബദ്ധതയും ആവശ്യമാണ്. വിശപ്പ് നിയന്ത്രിക്കുന്നതിനും സീറോ പട്ടിണി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനുമുള്ള തെളിയിക്കപ്പെട്ട പരിഹാരങ്ങളില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരുകളോടും ദാതാക്കളോടും ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it