ക്ഷേത്ര പുരോഹിതനോട് മോശമായി പെരുമാറി; ഉത്തരാഖണ്ഡില്‍ യുപിയിലെ ബിജെപി എംപിക്കെതിരേ കേസ്
BY BRJ2 Aug 2021 6:30 AM GMT

X
BRJ2 Aug 2021 6:30 AM GMT
ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജഗേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിയോട് മോശമായി പെരുമാറിയ യുപിയിലെ ബിജെപി എംപിക്കെതിരേ കേസെടുത്തു. ഉത്തരാഖണ്ഡില്‍ അല്‍മോറ ജില്ലയിലാണ് സംഭവം. യുപി ആന്‍ലയിലെ ധര്‍മേന്ദ്ര കശ്യപിനും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമെതിരേയാണ് അല്‍മോറ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മോനിക്ക കേസെടുത്തത്.
എംപിയുടെ പെരുമാറ്റത്തിനെതിരേ പ്രദേശവാസികളും ഉത്തരാഖണ്ഡിലെ പ്രതിപക്ഷപാര്‍ട്ടികളും പ്രതിഷേധിച്ചു. ക്ഷേത്രത്തിനുള്ളില്‍ വച്ചാണ് എംപിയും കൂട്ടാളികളും മോശമായി പെരുമാറിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മോനിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം എസ് ഐ ഗോപാല്‍ സിങ് ബിഷത്ത്, കശ്യപിനെതിരേ കേസെടുത്തു. ഐപിസി 188, 504 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Next Story
RELATED STORIES
'വഴിയില് കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്ട്ടി...
11 Aug 2022 7:45 AM GMTറോഡില് കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്...
11 Aug 2022 7:08 AM GMTഗല്വാന് ഏറ്റുമുട്ടല്: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില് വീണ്ടും മാസ്ക് നിര്ബന്ധമാക്കി ഡല്ഹി സര്ക്കാര്;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര് ബാബരി മസ്ജിദ് മാതൃകയില് തകര്ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT