Latest News

സോളാപൂരിലെ അധ്യാപകന്‍ പത്തു ലക്ഷം യുഎസ് ഡോളര്‍ സമ്മാനമുള്ള വിദ്യാഭ്യാസ അവാര്‍ഡിന്റെ അവസാന പത്തില്‍ ഇടം നേടി

ലോകമെമ്പാടുമുള്ള 12,000 നോമിനേഷനുകളില്‍ നിന്നും അപേക്ഷകളില്‍ നിന്നുമാണ് ഞ്ജിത് സിങ് ഡിസാലെയെ തിരഞ്ഞെടുത്തത്.

സോളാപൂരിലെ അധ്യാപകന്‍ പത്തു ലക്ഷം യുഎസ് ഡോളര്‍ സമ്മാനമുള്ള വിദ്യാഭ്യാസ അവാര്‍ഡിന്റെ അവസാന പത്തില്‍ ഇടം നേടി
X

മുംബൈ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഒരു ദശലക്ഷം യുഎസ് ഡോളര്‍ സമ്മാനമുള്ള ആഗോള മത്സരത്തിന്റെ അവസാന പത്തില്‍ മഹാരാഷ്ട്രയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ ഇടം നേടി. സോളാപൂര്‍ ജില്ലയിലെ പരിതേവാടി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ 31 കാരനായ രഞ്ജിത് സിങ് ഡിസാലെ ആണ് ഏഴരക്കോടി രൂപയോളം സമ്മാനമുള്ള അവാര്‍ഡിന്റെ അവസാന പട്ടികയില്‍ ഇടം പിടിച്ചത്. ലോകമെമ്പാടുമുള്ള 12,000 നോമിനേഷനുകളില്‍ നിന്നും അപേക്ഷകളില്‍ നിന്നുമാണ് ഞ്ജിത് സിങ് ഡിസാലെയെ തിരഞ്ഞെടുത്തത്.

2009 ല്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച രഞ്ജിത് സിങ് ഡിസാലെ സ്‌കൂള്‍ കെട്ടിടം നന്നാക്കുകയും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. പാഠപുസ്തകങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക് സ്വന്തം നിലയില്‍ പരിഭാഷപ്പെടുത്തിയാണ് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓഡിയോ കവിതകള്‍, വീഡിയോ പ്രഭാഷണങ്ങള്‍, കഥകള്‍, അസൈന്‍മെന്റുകള്‍ എന്നിവ തയ്യാറാക്കി.ഇതിനുള്ള ക്യുആര്‍ കോഡുകളും പാഠപുസ്തകത്തില്‍ ചേര്‍ത്തു. മുന്‍പ് വ്യാപകമായി ബാല്യവിവാഹങ്ങള്‍ നടന്നിരുന്ന ഗ്രാമത്തില്‍ ഇപ്പോള്‍ മുഴുവന്‍ പെണ്‍കുട്ടികളും സ്‌കൂളിലെത്തുന്നത് അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഫലമായിട്ടാണെന്നും പുരസ്‌കാരം ക്മ്മറ്റി കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it