Latest News

മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി തിയ്യതി നീട്ടി നല്‍കി

മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി തിയ്യതി നീട്ടി നല്‍കി
X

തിരുവനന്തപുരം: 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാന്‍ അനുവാദം ലഭിച്ച മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്ന് ദൈ്വമാസ തവണകള്‍ അടയ്‌ക്കേണ്ട തീയതി നവംബര്‍ 10 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ചു വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതിയ്ക്ക് 10 ദൈ്വമാസ തവണകളാണ് അനുവദിച്ചിരുന്നത്.

ആദ്യ ഗഡു മെയ് 10ന് മുന്‍പ് അടയ്ക്കാനും തുടര്‍ന്നുള്ളവയ്ക്ക് ഒമ്പത് ദൈ്വമാസ തവണകളും നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ മെയ് മുതല്‍ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ നികുതി അടയ്ക്കുവാന്‍ വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട് നിരത്തിലിറക്കാനും കഴിഞ്ഞില്ല . ഇത് സംബന്ധിച്ച് വാഹന ഉടമകള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് തിയ്യതി നീട്ടി നല്‍കിയതെന്നും തുടര്‍ന്നുള്ള തവണകള്‍ക്ക് ഇളവുകള്‍ നല്‍കില്ലെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it