Latest News

പാകിസ്താന്‍ പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും പ്രശംസിച്ച് ഡോണള്‍ഡ് ട്രംപ്

പാകിസ്താന്‍ പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും പ്രശംസിച്ച് ഡോണള്‍ഡ് ട്രംപ്
X

വാഷിംഗ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താനുമായി മികച്ച ബന്ധമാണുള്ളതെന്നും രാജ്യത്തിന് മികച്ച പ്രധാനമന്ത്രിയും ജനറലും ഉണ്ടെന്നും ട്രംപ് പ്രസ്താവിച്ചു. പാകിസ്താന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാബൂളില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. വെള്ളിയാഴ്ച കാബൂളില്‍ മൂന്നു സ്‌ഫോടനങ്ങളാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, പാകിസ്താനെതിരേ വ്യാപകമായ സൈനിക നടപടികള്‍ ആരംഭിച്ചതായി അഫ്ഗാന്‍ ഔദ്യോഗിക വക്താവ് സാബിഹുല്‍ മുജാഹിദ് അറിയിച്ചു.

മാസങ്ങളായി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഒക്ടോബറില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ സൈനികരും സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. അവരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ സൈന്യം രാജ്യത്തിനുള്ളില്‍ വിവിധ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കാബൂളിലെ പുതിയ സ്‌ഫോടനങ്ങളാണ് നിലവിലെ സംഘര്‍ഷം രൂക്ഷമാകാന്‍ ഇടയാക്കിയതെന്നാണ് അഫ്ഗാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it