Sub Lead

എ ഐ ഉച്ചകോടിയില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് ജാമ്യം

എ ഐ ഉച്ചകോടിയില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് ജാമ്യം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന് ഇന്ന് പുലര്‍ച്ചെ ജാമ്യം ലഭിച്ചു. ഡല്‍ഹി ക്രൈംബ്രാഞ്ചിന് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹി മജിസ്ട്രേറ്റ് ചിബിന് ജാമ്യം അനുവദിച്ചത്.

ഉദയ് ഭാനു ചിബിന്റെ റിമാന്‍ഡ് നീട്ടാന്‍ ആവശ്യമായ കാരണങ്ങള്‍ കാണിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ലെന്ന് ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കിയെന്ന് ചിബിന്റെ അഭിഭാഷകന്‍ സുലൈമാന്‍ മുഹമ്മദ് ഖാന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബിന്റെ

റിമാന്‍ഡ് നീട്ടാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു.

ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24നാണ് ചിബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയ് ഭാനു ചിബിനെയും കേസില്‍ പ്രതി ചേര്‍ത്തത്. 15 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫെബ്രൂവരി 20ന് എഐ ഇംപാക്ട് എക്സ്പോ നടക്കുന്ന ഹാളുകളില്‍ അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാണ് ഒരുക്കൂട്ടം പ്രതിഷേധക്കാര്‍ എഐ ഇംപാക്ട് എക്സ്പോ നടക്കുന്ന ഹാളുകളിലേക്ക് എത്തി പ്രതിഷേധിക്കുകയായിരുന്നു. നിര്‍ബന്ധിത ക്യുആര്‍ കോഡ് പാസ് കാണിച്ചാണ് ഇവര്‍ വേദിയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്നാണ് ഇവര്‍ പ്രദര്‍ശന ഹാളിനുള്ളില്‍ ഷര്‍ട്ടില്ലാതെ പ്രതിഷേധം നടത്തിയതെന്നും മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it