Latest News

താങ്ങുവില സമ്പ്രദായം തുടരും, കര്‍ഷകന്റെ ഭൂമി ആര്‍ക്കും തട്ടിയെടുക്കാനാവില്ല; നിലപാട് മയപ്പെടുത്തി രാജ്‌നാഥ് സിങ്

താങ്ങുവില സമ്പ്രദായം തുടരും, കര്‍ഷകന്റെ ഭൂമി ആര്‍ക്കും തട്ടിയെടുക്കാനാവില്ല; നിലപാട് മയപ്പെടുത്തി രാജ്‌നാഥ് സിങ്
X

ന്യൂഡല്‍ഹി: കര്‍ഷക സമരം ഒരു മാസം പിന്നിടുമ്പോള്‍ മുന്‍നിലപാടുകള്‍ മയപ്പെടുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ താങ്ങുവില സമ്പ്രദായം ഭാവിയിലും തുടരുമെന്നും കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാണ്ഡികള്‍ രാജ്യത്ത് നിലനിര്‍ത്തുമെന്നും കര്‍ഷകന്റെ ഭൂമി ആര്‍ക്കും തട്ടിയെടുക്കാനാവില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

''കാര്‍ഷികവൃത്തിയെ കുറിച്ച് അറിയുകപോലും ചെയ്യാത്തവര്‍ നിഷ്‌കളങ്കരായ കര്‍ഷകരെ വഴി തെറ്റിക്കുകയാണ്. ഈ സര്‍ക്കാര്‍ താങ്ങുവില സമ്പ്രദായം ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭാവിയിലും ഇല്ലാതാവില്ല. മണ്ഡികള്‍ തുടര്‍ന്നും നിലനിര്‍ത്തും. ഒരു അമ്മ പെറ്റ മോനും കര്‍ഷകന്റെ ഭൂമി തട്ടിയെടുക്കാന്‍ അനുവദിക്കില്ല- രാജ്‌നാഥ് സിങ് പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ജയ്‌റാം താക്കൂര്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധേയമായ രീതിയില്‍ മൂന്നു വര്‍ഷം ഭരിച്ചുവെന്നു അതിന് ഹിമാചലിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് 22,000 കോടിയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ അതിന്റെ മൂന്നിരട്ടിയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേലയില്‍ ദൂരവ്യാപകമായ ഫലമുണ്ടാക്കാന്‍ സാധ്യതയുള്ള മൂന്ന് നിയമങ്ങളാണ് ഏതാനും മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്. അതിനെതിരേ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങിയ സമരം ഒരു മാസം മുമ്പാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്. തുടക്കത്തില്‍ കര്‍ഷക സമരത്തെ കണ്ടില്ലെന്നു നടിച്ച കേന്ദ്രസര്‍ക്കാര്‍ പിന്നീട് പടിപടിയായി ചില ഇളവുകള്‍ പ്രഖ്യാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it