Latest News

സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുന്ന വിഷയത്തില്‍ പുനപ്പരിശോധനയില്ലെന്ന് സുപ്രിംകോടതി

സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുന്ന വിഷയത്തില്‍ പുനപ്പരിശോധനയില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തിന് എസ് സി, എസ് ടി സംവരണം നല്‍കുന്ന വിഷയത്തില്‍ പുനപ്പരിശോധനയുണ്ടാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പല സുപ്രധാന സ്ഥാനങ്ങളിലേക്കുമുള്ള സ്ഥാനക്കയറ്റം നടപ്പാക്കാനാവുന്നില്ലെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയായിരുന്നു കോടതി.

എങ്ങനെയാണ് ആര്‍ക്കൊക്കെയാണ് സ്ഥാനക്കയറ്റം നല്‍കേണ്ടെന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ അതില്‍ വീണ്ടും ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഗവായ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

സ്ഥാനക്കയറ്റവും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുപ്രിംകോടതിയില്‍ 133 കേസുകളാണ് കെട്ടിക്കിടക്കുന്നത്. പലതും പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവയുമാണ്.

സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൃത്യതയില്ലായ്മ വലിയ ആശയക്കുഴപ്പത്തിന് കാരണമാവുന്നുവെന്ന് സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ വിവിധ ഹൈക്കോടതികളും സുപ്രിംകോടതിയും തമ്മില്‍ ഏകീകരണവുമില്ല.

മഹാരാഷ്ട്ര എല്ലാ സംവരണ പോസ്റ്റുകളിലെയും സംവരണം എടുത്തുകളയുകയും അവിടെ സംവരണക്കാരല്ലാത്തവരെ നിയമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച പരസ്പര വിരുദ്ധമായ മൂന്ന് ഹൈക്കോടതി വിധികളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ എം വേണുഗോപാല്‍ പറഞ്ഞു.

പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1400 തസ്തികയിലേക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കിയതായി എജി കോടതിയെ അറിയിച്ചു. ഇതിന്റെ പേരില്‍ ആഭ്യന്തര സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ ഹരജി നിലവിലുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

ഓക്ടോബര്‍ 5 ന് ഈ കേസ് കോടതി വീണ്ടും കേള്‍ക്കും.

Next Story

RELATED STORIES

Share it