Latest News

ഗ്രാമമെന്നു നടിക്കുന്ന തടവറ: പൗരത്വപട്ടിക വരും മുമ്പേ തടവറയായി മാറിയ ഒരു മുസ്ലിം ഗ്രാമത്തിന്റെ കഥ

ഗ്രാമവാസികളുടെ എണ്ണം കൂടിവന്നാല്‍ 1500 വരും. എല്ലാവരും മുസ്ലിങ്ങളാണ്. ഗ്രാമത്തിനു പുറത്തേക്കു പോകാനും വരാനും ഒരു വഴി മാത്രമേയുളളൂ. അവിടെ ബിഎസ്എഫ് ഒരു ചെക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിനു പുറത്തേക്കു പോകേണ്ടവരും ഗ്രാമത്തിലേക്ക് വരേണ്ടവരും ചെക് പോസ്റ്റിലെ രജിസ്റ്ററില്‍ പേര് എഴുതിക്കൊടുക്കണം.

ഗ്രാമമെന്നു നടിക്കുന്ന തടവറ: പൗരത്വപട്ടിക വരും മുമ്പേ തടവറയായി മാറിയ ഒരു മുസ്ലിം ഗ്രാമത്തിന്റെ കഥ
X

മിലിക് സുല്‍ത്താന്‍പൂര്‍: മിലിക് സുല്‍ത്താന്‍ പൂരിനെ ഒരു ഗ്രാമമെന്നാണോ തടവറയെന്നാണോ വിളിക്കേണ്ടതെന്നതിനെ കുറിച്ച് ആ ഗ്രാമത്തിലെ അന്തേവാസികള്‍ക്ക് ഒരു രൂപവുമില്ല. മിലിസ് സുല്‍ത്താന്‍പൂര്‍ കൊല്‍ക്കൊത്തയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഒരു ചെറുഗ്രാമമാണ്. ഗ്രാമവാസികളുടെ എണ്ണം കൂടിവന്നാല്‍ 1500 വരും. എല്ലാവരും മുസ്ലിങ്ങളാണ്. ഗ്രാമത്തിനു പുറത്തേക്കു പോകാനും വരാനും ഒരു വഴി മാത്രമേയുളളൂ. അവിടെ ബിഎസ്എഫ് ഒരു ചെക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിനു പുറത്തേക്കു പോകേണ്ടവരും ഗ്രാമത്തിലേക്ക് വരേണ്ടവരും ചെക് പോസ്റ്റിലെ രജിസ്റ്ററില്‍ പേര് എഴുതിക്കൊടുക്കണം.

പുറത്തുപോകുന്നവര്‍ എന്തിനാണ് പോകുന്നതെന്ന വിവരം പറയണം. എഴുതിയും കൊടുക്കണം. എന്തൊക്കെ സാധനങ്ങളാണ് കൊണ്ടുപോകുന്നതെന്ന് പോലിസ് പരിശോധിക്കും. അത് ഒരു രജിസ്റ്ററില്‍ എഴുതിവയ്ക്കും. പുറത്തുനിന്നു വരുമ്പോള്‍ എന്താണ് കൊണ്ടു വന്നിരിക്കുന്നതെന്ന് എഴുതിവയ്ക്കും. ആ രജിസ്റ്റര്‍ ഓരോരുത്തരും സൂക്ഷിക്കും. പുറത്തപോകുമ്പോള്‍ രജിസ്റ്റര്‍ ബിഎസ്എഫ് ഔട്ട് പോസ്റ്റില്‍ സൂക്ഷിക്കണം. തിരിച്ചുപോരുമ്പോള്‍ തിരികെ ലഭിക്കും.

സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുന്നവര്‍ എന്തൊക്കെ സാധനങ്ങളാണ് വാങ്ങേണ്ടതെന്ന് എഴുതി നല്‍കണം. തിരിച്ചുവന്നാല്‍ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് അവിടെ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ പോലിസുകാര്‍ ഒത്തുനോക്കും. പോകുമ്പോള്‍ ഏത് സാധനങ്ങളാണോ എഴുതി നല്‍കിയത് ആ സാധനങ്ങള്‍ മാത്രമേ ഗ്രാമത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കൂ.

കുട്ടികള്‍ സ്‌കൂളിലേക്ക് പോയാലും സ്ഥിതി ഇതുതന്നെ. അവരും എഴുതി നല്‍കണം. സൈക്കിളുകളും സ്‌കൂട്ടറുകളും ഗ്രാമത്തിലേക്ക് കൊണ്ടുപോരാനാവില്ല.

6 മണിക്കു മുമ്പ് ഗ്രാമത്തില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ല. ആറ് മണിക്കു ശേഷവും പാടില്ല.

ബന്ധുക്കള്‍ക്ക് ഗ്രാമത്തിലേക്ക് വരാന്‍ ബിഎസ്എഫ് അനുമതി നല്‍കണം. അല്ലാത്തവര്‍ക്ക് വരാനാവില്ല.

ഓരോരുത്തരും അവരുടെ കൈയിലുള്ള പണത്തിന്റെ കണക്ക് പോലിസിനെ ഏല്‍പ്പിക്കണം.

അതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെ വരെ മാത്രമേ ഗ്രാമവാസികള്‍ പോകാവൂ. അതിനപ്പുറം പ്രവേശനം നിരോധിക്കപ്പെട്ടിരിക്കുന്നു.

അകണ്ഡബേരിയ ഗ്രാമപഞ്ചായത്തിലെ ഈ ഗ്രാമത്തിലേക്ക് ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ വന്നു. പിന്നീട് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ വന്ന ശേഷമാണ് തടി കഴിച്ചിലായത്. പൗരത്വപട്ടിക വരും മുമ്പ് തങ്ങള്‍ തടവറയിലാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

ഗ്രാമവാസികള്‍ നിയമവിരുദ്ധ പരിപാടികളില്‍ ഏര്‍പ്പെടുന്നുവെന്നാരോപിച്ചാണ് ബിഎസ്എഫ് ഇതൊക്കെ ചെയ്യുന്നത്. അതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഈ ഗ്രാമത്തിലേക്ക്. ഗ്രാമവാസികളുടെ സ്വഭാവമാണ് ഈ നിയന്ത്രണങ്ങള്‍ക്കു പിന്നിലെന്നാണ് ബിഎസ്എഫുകാര്‍ ആരോപിക്കുന്നത്. നുഴഞ്ഞുകയറ്റവും കാരണമാണെന്ന് പോലിസ് അവകാശപ്പെടുന്നു. അതിര്‍ത്തിയില്‍ ഇതുവരെയും വേലി കെട്ടിയിട്ടില്ല. പക്ഷേ, അതിന്റെ മുഴുവന്‍ പഴിയും അനുഭവിക്കേണ്ടിവരുന്നവര്‍ ഇവരാണ്. ഇതൊരു ഗ്രാമമെന്നു നടിക്കുന്ന തടവറയാണോ അതോ തടവറയായ ഗ്രാമമോ?

Next Story

RELATED STORIES

Share it