ജീവനക്കാര്‍ സമയത്തെത്തിയില്ല; എയര്‍ ഇന്ത്യ വിമാനം വൈകി: ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബഹളം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനം മൂന്ന് മണിക്കൂര്‍ വൈകിയതിനെച്ചൊല്ലി ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളം വച്ചു. പുലര്‍ച്ചെ 2.35ഓടെ പുറപ്പെടേണ്ട വിമാനമാണ് 5.45വരെ വൈകിയത്. വിമാനജീവനക്കാര്‍ വൈകിയതുകൊണ്ടാണ് വിമാനം വൈകിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു. എന്നാല്‍ മോശം കാലാവസ്ഥമൂലമാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാരെ അറിയിച്ചതും തര്‍ക്കത്തിന് കാരണമായി.
എയര്‍ ഇന്ത്യയുടെ എഐ 161 വിമാനമാണ് പുറപ്പെടാന്‍ വൈകിയത്.
വിമാനത്തിലെ പല സീറ്റുകളും ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് വിമാനയാത്രക്കാര്‍ പരാതി പറഞ്ഞു. ബിസിനസ് ക്ലാസില്‍ പോകേണ്ട പലരെയും മറ്റ് ക്ലാസുകളിലേക്ക് മാറ്റി. അത്തരം സീറ്റുകളില്‍ ബുക്കിങ് എടുക്കരുതെന്ന് വ്യോമയാന മന്ത്രാലയം കമ്പനിയെ അറിയിച്ചു.
വിമാനജീവനക്കാര്‍ക്ക് അവരുടെ ടൈം ഷെഡ്യൂളുകളുണ്ടെന്ന് എയര്‍ ഇന്ത്യയുടെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനത്തിലെ ഉപയോഗിക്കാനാവത്ത സീറ്റുകളില്‍ ആരെയും കയറ്റരുതെന്നും ഡിസൈനില്‍ പറഞ്ഞതുപ്രകാരം സീറ്റുകള്‍ ക്രമീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
RELATED STORIES
ലൈംഗിക പീഡനക്കേസ്: ഗായകന് ആര് കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്
30 Jun 2022 9:35 AM GMTഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനത്തിന് ഒടുവില്‍ സമ്മതം...
30 Jun 2022 9:24 AM GMTസിപിഎം സമ്മര്‍ദ്ദം; ബാലുശ്ശേരി അക്രമക്കേസ് പ്രതിപ്പട്ടികയില്‍ നിന്ന്...
30 Jun 2022 9:06 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTപ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; അമ്മയ്ക്കും...
30 Jun 2022 8:06 AM GMTഇംഫാലില്‍ മണ്ണിടിച്ചില്‍ 50 പേരെ കാണാതായി
30 Jun 2022 7:32 AM GMT