ബാബരി വിധി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ നാണംകെട്ട പതനമെന്ന് സൗദി കോളമിസ്റ്റ് താരിഖ് അ ൽ മഈന
ഇന്ത്യ, പശ്ചിമേഷ്യയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇത് ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കരുതുന്നു.

റിയാദ്: ബാബരി വിധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സൗദി കോളമിസ്റ്റ് താരിഖ് അ ൽ മഈന. സൗദി ഗസറ്റില്‍ എഴുതിയ പംക്തിയിലാണ് അദ്ദേഹം ബാബരി വിധിയെ ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തിന്റെ പതനമെന്ന് വിശേഷിപ്പിച്ചത്. സൗദിയിലെ അറിയപ്പെടുന്ന ലിബറല്‍ മാധ്യമപ്രവര്‍ത്തകനാണ് താരിഖ്.
'ഇന്ത്യയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. അവിടെ കന്നുകാലി കച്ചവടക്കാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നു. മുസ്‌ലിംകള്‍ തടവറയിലടക്കപ്പെടുന്നു. ഇന്നത്തെ ഇന്ത്യയില്‍ എന്തും സാധ്യമാണ്. ഇതിനൊക്കെ പുറമെ 20 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്നു. ദശകങ്ങള്‍ക്ക് മുമ്പ് ഒപ്പിട്ട കരാറുകള്‍ റദ്ദാക്കി കശ്മീരികളുടെ സ്വയംഭരണാവകാശം പിന്‍വലിക്കുന്നു'- സമകാലിന ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ എണ്ണിയെണ്ണി പറഞ്ഞാണ് താരിഖിന്റെ വിമര്‍ശനം.
1992 ഡിസംബറില്‍ ബിജെപിയും ആര്‍എസ്എസ്സും ഹിന്ദുത്വ വര്‍ഗീയവാദികള്‍ തകര്‍ക്കുകയും അതേ തുടര്‍ന്ന് ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെ കുറിച്ചും താരിഖ് തന്റെ പംക്തിയില്‍ എടുത്തുപറയുന്നു. അന്നത്തെ കലാപത്തില്‍ 2000 ത്തോളം മുസ്‌ലിംകളാണ് കൊലചെയ്യപ്പെട്ടത്. മുസ്‌ലിംകളടക്കമുള്ള പലരും സുപ്രിം കോടതി വിധിയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും മിക്കവാറും ഹിന്ദുക്കള്‍ അതിനെ തങ്ങളുടെ വിജയമായാണ് കാണുന്നതെന്ന് താരിഖ് വിലയിരുത്തുന്നു.
വിധിക്കെതിരേ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹം എടുത്തെഴുതുന്നുണ്ട്. മോദിയെ പോലുള്ള തീവ്രവര്‍ഗീയ ശക്തികളുടെ സ്വാധീനത്താല്‍ എല്ലാ അര്‍ത്ഥത്തിലും വഴി തെറ്റിക്കപ്പെട്ട നീതിന്യായ സംവിധാനമാണ് ഈ വിധിക്കുപിന്നിലെന്ന് ഹൃദ്രോഗവിദഗ്ധനായ ഡോ. അഹ്മദിന്റെ അഭിപ്രായം അദ്ദേഹം ഉദ്ധരിക്കുന്നു. ഇന്ത്യ, പശ്ചിമേഷ്യയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇത് ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കരുതുന്നു.
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMT