Latest News

രണ്ടാമത് സത്യജിത് റേ സ്മാരക പുരസ്‌കാരം ഐ ഷണ്‍മുഖദാസിന്

രണ്ടാമത് സത്യജിത് റേ സ്മാരക പുരസ്‌കാരം ഐ ഷണ്‍മുഖദാസിന്
X

തൃശൂര്‍: ഫിപ്രസി ഇന്ത്യ ഏര്‍പ്പെടുത്തിയ സത്യജിത് റേ സ്മാരക പുരസ്‌കാരം എഴുത്തുകാരനും അധ്യാപകനുമായ ഐ ഷണ്‍മുഖദാസിന്. സത്യജിത് റേയുടെ ജന്മശതാബ്ദിയുടെ ഭാഗമായി സിനിമയെക്കുറിച്ചുള്ള രചനകള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്.

2021ലാണ് ആദ്യമായി ഈ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ആദ്യ പുരസ്‌കാരം അരുണാ വാസുദേവിനായിരുന്നു. രണ്ടാമത്തെ പുരസ്‌കാരമാണ് ഷണ്‍മുഖദാസിന് ലഭിക്കുന്നത്.

വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായിരന്ന പ്രഫ. ഷണ്‍മുഖദാസ് കേരളത്തിലെ അറിയപ്പെടുന്ന സിനിമാ നിരൂപകനാണ്. 1999ല്‍ സിനിമാസംബന്ധമായ രചനക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. കൂടാതെ ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മലകളില്‍ മഞ്ഞുപെയ്യുന്നു, സിനിമയുടെ വഴിയില്‍, സഞ്ചാരിയുടെ വീട്, പി രാംദാസ് വിദ്യാര്‍ത്ഥിയുടെ വഴി, സിനിമയും ചില സംവിധായകരും, ശ്രീരാം, നദി, നക്ഷത്രം തുടങ്ങിയവയാണ് പ്രധാന പുസ്‌കതങ്ങള്‍.

Next Story

RELATED STORIES

Share it