രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടാം ക്യാംപസിന് ഗോള്‍വാല്‍ക്കറുടെ പേരിടാന്‍ നീക്കം

ന്യൂഡല്‍ഹി: തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റ് ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് മുന്‍ ആര്‍എസ്എസ് നേതാവ് ഗോള്‍വാല്‍ക്കറുടെ പേരിടുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. രാജ്യത്തെ ബയോടെക്‌നോളജി ഗവേഷണരംഗത്തെ വലിയ സ്ഥാപനങ്ങളിലൊന്നായ രാജീവ് ഗാന്ധി ബയോടെക്‌നോളജി കേന്ദ്രത്തിന്റെ രണ്ടാമത്തെ കാമ്പസ് അടുത്ത ദിവസങ്ങളില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ നീക്കം.
ഡിസംബര്‍ 22-25 തിയ്യതികളില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്‌ത്രോല്‍സവത്തിന്റെ ആറാം എഡിഷനോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡോ. ഹര്‍ഷ് വര്‍ധന്‍ ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ ആയി നടക്കുന്ന പരിപാടിയില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് ആധ്യക്ഷം വഹിക്കുന്നത്. രണ്ടാം കാമ്പസിന്റെ പേര് ഗുരുജി മാധവ് സദാശിവ ഗോല്‍വാക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നായിരിക്കും.
രാജ്യത്തെ ഈ രംഗത്തെ ഒന്നാം നമ്പര്‍ ഗവേഷണ കേന്ദ്രമാണ് ഇത്.
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT