Latest News

എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി

ഇരുളിന്റെ മറവില്‍ നടപ്പാലം തകര്‍ത്ത് അത് വഴി നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ച വാര്‍ഡ് മെമ്പര്‍ക്കെതിരേ കേസെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപെട്ടു

എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി
X

താനൂര്‍: ഇരുട്ടിന്റ്റെ മറവില്‍ താനൂര്‍ അഞ്ചുടി കുണ്ടുങ്ങല്‍ കനോലി കനാലിനു കുറുകെ കെട്ടിയ നടപ്പാലം തകര്‍ക്കാന്‍ നേതൃത്വം നല്‍കുകയും പിടിക്കപ്പെട്ടപ്പോള്‍ അതിന്റെ ജാള്യത മറക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മെമ്പറെ അക്രമിച്ചു എന്ന് ചില മാധ്യമങ്ങള്‍ വഴി വഴി കള്ള പ്രചരണം നടത്തിയ സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കെ പുരം മേഖലയിലെ പ്രവര്‍ത്തകര്‍ കുണ്ടുങ്ങലില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ഇരുളിന്റെ മറവില്‍ നടപ്പാലം തകര്‍ത്ത് അത് വഴി നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ച വാര്‍ഡ് മെമ്പര്‍ക്കെതിരേ കേസെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപെട്ടു താനാളൂര്‍ പഞ്ചായത്ത് സെക്രട്ടറി അന്‍വര്‍ മൂലക്കല്‍ ധര്‍ണ ഉദ്്ഘാടനം ചെയ്തു. ഫിറോസ് കുണ്ടുങ്ങല്‍, സിദ്ദീഖ് മൂലക്കല്‍, നാസര്‍ മൂലക്കല്‍, റസാഖ്, അലി നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it