ഒളവണ്ണയില്‍ എസ്ഡിപിഐ വളണ്ടിയര്‍ സേനക്ക് രൂപം നല്‍കി
ഇത്തവണ കാലവര്‍ഷം കനക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് എസ്ഡിപിഐ കേരളത്തിലുടനീളം നടത്തുന്ന മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി വളണ്ടിയര്‍ സേനയ്ക്കു രൂപം കൊടുത്തത്.

ഒളവണ്ണ: കാലവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയായ് എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ദുരന്തനിവാരണ സേനക്ക് രൂപം നല്‍കി. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ് ഉണ്ടായ പ്രളയത്തില്‍ ദുരന്ത നിവാരണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും കേരളത്തില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടായിരുന്നത് എസ്ഡിപിഐ റെസ്‌ക്യൂ വളണ്ടിയര്‍ ടീം അംഗങ്ങളായിരുന്നു. ഇത്തവണ കാലവര്‍ഷം കനക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് എസ്ഡിപിഐ കേരളത്തിലുടനീളം നടത്തുന്ന മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി വളണ്ടിയര്‍ സേനയ്ക്കു രൂപം കൊടുത്തത്. വളണ്ടിയര്‍ ടീം പ്രഖ്യാപനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി നിര്‍വ്വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഒളവണ്ണ ഏരിയ പ്രസിഡന്റ് ഹനീഫ പാലാഴി, എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ് കള്ളിക്കുന്ന് സംസാരിച്ചു.
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന് ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT