ഡല്ഹിയില് നിന്ന് തിരിച്ചെത്തുന്ന കര്ഷക സമരക്കാര്ക്ക് സ്വീകരണമൊരുക്കുമെന്ന് പഞ്ചാബ് സര്ക്കാര്

ഛണ്ഡീഗഢ്: ഡല്ഹി അതിര്ത്തിയില് കേന്ദ്ര സര്ക്കാരിനെതിരേ സമരം ചെയ്ത് വിജയിച്ച് തിരിച്ചുവരുന്ന കര്ഷക സമരക്കാര്ക്ക് സ്വീകരണമൊരുക്കുമെന്ന് പഞ്ചാബ് സര്ക്കാര്. സമരത്തില് സജീവമായി പങ്കെടുത്ത കര്ഷകരെയും കര്ഷകത്തൊഴിലാളികളെയും മുഖ്യമന്ത്രി ചരന്ജിത് ചന്നി അഭിനന്ദിച്ചു. സമരകാലത്ത് കര്ഷകപ്രക്ഷോഭകര് അസാധാരണമായ ഒത്തൊരുമയാണ് പ്രദര്ശിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്ക്കാര് പാസ്സാക്കിയ മൂന്ന് കാര്ഷക നിയമങ്ങള്ക്കെതിരേയാണ് കര്ഷകര് ഡല്ഹി അതിര്ത്തിയില് ഒരു വര്ഷം നീണ്ടുനിന്ന പ്രതിഷേധം സംഘടിപ്പിച്ചത്.
ആദ്യ ഘട്ടത്തില് കേന്ദ്ര സര്ക്കാര് സമരത്തെ വിവിധ രീതിയില് തകര്ക്കാന് ശ്രമിച്ചെങ്കിലും പിന്നീട് വഴങ്ങിക്കൊടുക്കേണ്ടിവന്നു. കേന്ദ്ര നിയമം നിരുപാധികം പിന്വലിക്കുമെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അറിയിച്ചെങ്കിലും പാര്ലമെന്റില് നിയമം റദ്ദാക്കിയ ശേഷമാണ് കര്ഷകര് സമരം പിന്വലിച്ചത്.
ഒരു വര്ഷം കര്ഷകരുടെ ക്ഷമ പരീക്ഷിച്ച മോദിയോടും ബിജെപിയോടും കര്ഷകര് ക്ഷമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര് കം ബ്രിഡ്ജിന്റെ ഷട്ടറുകള്...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില് പോലും...
19 May 2022 7:01 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു
19 May 2022 6:33 AM GMTപി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല് അപേക്ഷിക്കാം
19 May 2022 6:25 AM GMT