കാന്‍ഡേഴ്‌സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി അഹമ്മദാബാദില്‍

അഹമ്മദാബാദ്: ഒരു മുഴുവന്‍ ദിവസവും നീണ്ടു നില്‍ക്കുന്ന കമാന്‍ഡേഴ്‌സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിനായി മോദി അഹമ്മദാബാദിലെത്തി. കോണ്‍ഫ്രന്‍സിന്റെ സമാപനസമ്മേളനത്തിലാണ് മോദി സംബന്ധിക്കുന്നത്. അഹമ്മദാബാദിലെ കെവാഡിയയിലാണ് സമ്മേളനം നടക്കുന്നത്.
അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആചാര്യ ദേവ്‌റാത്ത്, മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സമ്മേളനത്തില്‍ മൂന്ന് സേനകളിലെയും കമാന്‍ഡര്‍ ഇന്‍ ചീഫ് റാങ്ക് ഓഫിസര്‍മാരാണ് പങ്കെടുക്കുക. ഇന്‍ഡഗ്രേറ്റഡ് സ്റ്റാഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ്, പോര്‍ട്ട് ബ്ലയറിലെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. പ്രതിരോധ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് നിര്‍ദേശങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് സേനകളിലെയും തന്ത്രങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് യോഗം വിശദീകരണം നല്‍കും.
RELATED STORIES
ഇസ്ലാമിക നിയമങ്ങള് നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMTഎകെജി സെന്റര് ആക്രമിച്ച സംഭവം: 24 മണിക്കൂര് കഴിഞ്ഞിട്ടും പ്രതിയെ...
2 July 2022 1:16 AM GMTപിടിച്ചെടുത്ത സ്വര്ണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹര്ജി എന്ഐഎ ...
2 July 2022 12:43 AM GMTഉദയ്പൂര് കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്ത്തത് അയല്ക്കാരുടെ പരാതിയിലെന്ന് സര്ക്കാര്;...
1 July 2022 3:52 PM GMTകടലില് കാണാതായ യുവാവിനായുള്ള തിരച്ചിലില് അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMT