കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
BY BRJ13 Dec 2021 9:40 AM GMT

X
BRJ13 Dec 2021 9:40 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗംഗാനദിയിലെ ലളിതാ ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
2019 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇടനാഴിയുടെ തറക്കല്ലിട്ടത്. ആയിരം കോടി മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വാരാണസിയിലെ എംപി കൂടിയാണ് മോദി.
ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഉദ്ഘാടനച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രിക്കു പുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയും ചടങ്ങിനെത്തിയിരുന്നു .
ടൂറിസ്റ്റ് സെന്റര്‍, വേദപഠനകേന്ദ്രം, സിറ്റി മൂസിയം, ഭോഗ്ശാല, ഫുഡ്‌കോര്‍ട്ട് എന്നിവയ്ക്കുള്ള 23 കെട്ടിടങ്ങളും പദ്ധതി വഴി നിര്‍മിക്കും.
Next Story
RELATED STORIES
ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതി;അന്വേഷണ...
23 May 2022 5:17 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTഡല്‍ഹിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്‍വീസുകള്‍ ...
23 May 2022 4:26 AM GMTവേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം
23 May 2022 4:19 AM GMT