- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും
ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു യുകെ സന്ദര്‍ശിക്കും. സെപ്തംബര്‍ 17-19 ദിവസങ്ങളിലാണ് രാഷ്ട്രപതി യുകെയിലുണ്ടാവുക. ഇന്ത്യ സര്‍ക്കാരിനുവേണ്ടി രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തും.
സെപ്തംബര്‍ 8ാം തിയ്യതിയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്.
'യുകെയുടെ മുന്‍ രാഷ്ട്രത്തലവനും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവനുമായ എലിസബത്ത് രാജ്ഞി സെപ്റ്റംബര്‍ 8ന് അന്തരിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ അനുശോചനം അറിയിക്കാന്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ സെപ്റ്റംബര്‍ 12 ന് ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദര്‍ശിച്ചു. ഇന്ത്യയും സെപ്റ്റംബര്‍ 11 ഞായറാഴ്ച ദേശീയ ദുഃഖാചരണം ആചരിച്ചു'-വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ 70 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യയുകെ ബന്ധം വളരെയധികം വികസിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ എട്ടിന് സ്‌കോട്ട്‌ലന്‍ഡിലെ ബല്‍മോറല്‍ കാസിലിലാണ് ബ്രിട്ടീഷ് രാജ്ഞി അന്ത്യശ്വാസം വലിച്ചത്.
96 വയസ്സുള്ള രാജ്ഞിയുടെ മരണത്തോടെ ഏഴ് പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ചു.
RELATED STORIES
ചേന്ദമംഗലത്ത് മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം;...
23 Jan 2025 7:00 AM GMTനാലു വയസ്സുകാരിയെ പീഡിപ്പിച്ചു: ഒളിവില്‍ പോയ സിപിഎം പ്രവര്‍ത്തകനെ...
21 Jan 2025 5:42 PM GMTപല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല; പൊതുസമൂഹത്തോട്...
21 Jan 2025 7:22 AM GMTചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പോലിസ്
17 Jan 2025 12:15 PM GMTകയ്പ്പുള്ള കഷായം കുടിക്കാമോ എന്ന ചലഞ്ച്; നാടിനെ നടുക്കിയ...
17 Jan 2025 8:15 AM GMTപാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ കുറ്റക്കാരി
17 Jan 2025 6:14 AM GMT