പ്രവചനം ഫലിച്ചു: റസാഖിന് രണ്ടര ലക്ഷം രൂപ ലഭിച്ചു;നാട്ടുകാര്‍ക്ക് ബീഫ് ബിരിയാണി ലഭിക്കും
രണ്ടരലക്ഷം രൂപ കിട്ടിയ ഉടനെ റസാഖ് മറ്റൊരു പ്രഖ്യാപനം കൂടെ നടത്തി. ഇഷ്ടദാനമായി കിട്ടിയ പണം കൊണ്ട് ഒരു മൂരിയെ വാങ്ങി അറുത്ത് നാട്ടുകാര്‍ക്ക് ബിരിയാണി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം

മലപ്പുറം: നെല്ലിക്കുത്ത് മണ്ണക്കനങ്ങാടിയില്‍ പെട്ടി ഓട്ടോയില്‍ കപ്പ വില്‍ക്കുന്ന റസാഖിന് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ ലഭിച്ചത് രണ്ടര ലക്ഷം രൂപ. നെല്ലിക്കുത്ത് പ്രദേശത്തെ വാര്‍ഡുകളില്‍ മത്സരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ജയാപരാജയങ്ങള്‍ വളരെ കൃത്യമായി പ്രവചിച്ചതു വഴിയാണ് റസാഖിന്റെ പോക്കറ്റിലേക്ക് രണ്ടര ലക്ഷം രൂപ എത്തിയത്. റസാഖിന്റെ പ്രവചനം സത്യമായി പുലര്‍ന്നാല്‍ പ്രദേശത്തെ മൂന്ന് പ്രമുഖര്‍ രണ്ടര ലക്ഷം രൂപ 'ഇഷ്ടദാന'മായി റസാഖിന് നല്‍കാമെന്നായിരുന്നു കരാര്‍.
വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ റസാഖിന്റെ പ്രവചനം കൃത്യമായി വന്നു. അതോടെ വാക്കു നല്‍കിയ മൂന്നുപേരും നാട്ടുകാരെ സാക്ഷിയാക്കി റസാഖിന് രണ്ടര ലക്ഷം രൂപ നല്‍കി. രണ്ടരലക്ഷം രൂപ കിട്ടിയ ഉടനെ റസാഖ് മറ്റൊരു പ്രഖ്യാപനം കൂടെ നടത്തി. ഇഷ്ടദാനമായി കിട്ടിയ പണം കൊണ്ട് ഒരു മൂരിയെ വാങ്ങി അറുത്ത് നാട്ടുകാര്‍ക്ക് ബിരിയാണി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഈ അന്നദാനത്തിലേക്ക് എല്ലാവരേയും റസാഖ് സ്വാഗതം ചെയ്യുന്നു. യുഡിഎഫ്, എല്‍ഡിഎഫ്, തുടങ്ങി എല്ലാ പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടി ഇല്ലാത്ത സാധാരണക്കാര്‍ക്കും സ്വാഗതം എന്നാണ് റസാഖ് പറയുന്നത്.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT