Latest News

ലേബല്‍ അംഗീകരിക്കുന്നതിനുള്ള അധികാരം ജോയിന്റ് എക്‌സൈസ് കമീഷണര്‍മാര്‍ക്ക്

ലേബല്‍ അംഗീകരിക്കുന്നതിനുള്ള അധികാരം ജോയിന്റ് എക്‌സൈസ് കമീഷണര്‍മാര്‍ക്ക്
X

തിരുവനന്തപുരം: വിദേശമദ്യ ലേബല്‍ അംഗീകരിക്കലുമായി ബന്ധപ്പെട്ട നൂലാമാലകള്‍ സര്‍ക്കാരിന്റെ ബിസിനസ് റിഫോം ആക്ഷന്‍ പദ്ധതിയുടെ (ബി ആര്‍ എ പി)ഭാഗമായി ലഘൂകരിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ്(ആല്‍ക്കഹോളിക് ബീവറേജസ്) റെഗുലേഷന്‍ നിയമം രണ്ടായിരത്തി പതിനെട്ടിലെ അബ്കാരി ചട്ടങ്ങള്‍ നിയമവകുപ്പിന്റെ നിര്‍ദ്ദേശത്തിന് അനുസൃതമായി ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലേബല്‍ അംഗീകാര സംവിധാനത്തില്‍ വികേന്ദ്രീകൃത മാതൃക കൊണ്ടു വരും. നിലവില്‍ എക്‌സൈസ് കമ്മീഷണറില്‍ നിക്ഷിപ്തമായ അധികാരം സോണല്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് നല്‍കും. മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ അളവ് സംബന്ധിച്ച ലേബലില്‍ രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡം മാറ്റി, കയറ്റുമതിക്ക് സഹായകമാകുന്ന തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലേബല്‍ സംവിധാനം അവലംബിക്കുമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it