സംഘ്പരിവാര്‍ ഉല്‍പാദിപ്പിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം: നജീബ് കാന്തപുരം

പെരിന്തല്‍മണ്ണ: രാജ്യത്ത് സംഘ്പരിവാര്‍ ഉല്‍പാദിപ്പിക്കുന്നത് വെറുപ്പിന്റെയും അതിലൂടെ ഭയത്തിന്റെയും രാഷ്ട്രീയമാണെന്ന് നജീബ് കാന്തപുരം എം.എല്‍.എ. പ്രതീക്ഷയും സന്തോഷവും നിലനിര്‍ത്തി തന്നെ ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ സാമൂഹിക മണ്ഡലത്തില്‍ സജീവമായി നിലകൊള്ളണം. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിനും യുവജന സംഘാടനത്തിനും നേതൃപരമായ പങ്ക് വഹിച്ച അല്‍ ജാമിഅ ശാന്തപുരം പുര്‍വ്വ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ക്രിയാത്മകമായി നയിക്കാനുള്ള നേതൃത്വത്തെ സംഭാവന ചെയ്യാന്‍ സാധിച്ചത് അല്‍ ജാമിഅക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ജാമിഅ വൈസ് പ്രസിഡന്റ് വി.കെ. അലി അധ്യക്ഷത വഹിച്ചു. അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അനുമോദന പ്രഭാഷണം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി റെക്ടര്‍ കെ.എം. അഷ്‌റഫ്, അല്‍ജാമിഅ അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എ.എ. ഹലീം , സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള, വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് എന്നിവര്‍ സംസാരിച്ചു.
അല്‍ ജാമിഅ പൂര്‍വ്വവിദ്യാര്‍ഥികളായ സംസ്ഥാന സമിതിയംഗങ്ങളെയും സേവനം ചെയ്തവരെയും ആദരിച്ചു. ഫാറൂഖ് ഖിറാഅത്ത് നടത്തി. എ.ടി. ഷറഫുദ്ദീന്‍ സ്വാഗതവും അഹ്മദ ഫദ്ല്‍ നന്ദിയും പറഞ്ഞു.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT