Latest News

പ്രതിയെ പിടികൂടാന്‍ പോയ പോലിസ് ഓഫീസറെ ജനക്കൂട്ടം തല്ലിക്കൊന്നു

നാട്ടുകാരുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായതോടെ കൊല്ലപ്പെട്ട പേലീസ് ഓഫീസര്‍ക്കൊപ്പം ഉണ്ടായിരുന്ന സാധുയരായ പോലീസുകാര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു

പ്രതിയെ പിടികൂടാന്‍ പോയ പോലിസ് ഓഫീസറെ ജനക്കൂട്ടം തല്ലിക്കൊന്നു
X

കൊല്‍ക്കത്ത: മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ പശ്ചിമ ബംഗാളിലെത്തിയ ബിഹാര്‍ പോലിസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ കിഷന്‍ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അശ്വിനി കുമാര്‍ (50) ആണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് ദിനജ്പൂര്‍ ജില്ലയിലെ പന്തപഡയിലാണ് സംഭവം. ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതിനും പ്രതിയെ പിടികൂടുന്നതിനുമാണ് അശ്വിനി കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പന്തപഡയില്‍ എത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രി റെയ്ഡ് നടത്തി പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ആള്‍ക്കൂട്ട മര്‍ദനം ഉണ്ടായതെന്ന് ബിഹാര്‍ പോലീസ് പറയുന്നു. കൊല്ലപ്പെട്ട ഓഫീസര്‍ അശ്വിനിയുടെ കൂടെ ഉണ്ടായിരുന്ന മറ്റു പോലീസുകാര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.


നാട്ടുകാരുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായതോടെ കൊല്ലപ്പെട്ട പേലീസ് ഓഫീസര്‍ക്കൊപ്പം ഉണ്ടായിരുന്ന സാധുയരായ പോലീസുകാര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ബംഗാള്‍ പോലീസിന്റെ സഹകരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് ബിഹാര്‍ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് മൃത്യുജ്ഞയ് കുമാര്‍ സിങ് ആരോപിച്ചു.




Next Story

RELATED STORIES

Share it