Latest News

ഫോണിന് നെറ്റ് കണക്ഷനില്ലെങ്കിലും ഇനി കംപ്യൂട്ടറില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം: പുതിയ സൗകര്യം നിലവില്‍ വരുന്നു

പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ നല്‍കിത്തുടങ്ങുക

ഫോണിന് നെറ്റ് കണക്ഷനില്ലെങ്കിലും ഇനി കംപ്യൂട്ടറില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം: പുതിയ സൗകര്യം നിലവില്‍ വരുന്നു
X
ന്യൂഡല്‍ഹി: കംപ്യൂട്ടറില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള വാട്‌സാപ്പ് വെബ് ഫീച്ചറിന് ഫോണിലും നെറ്റ് കണക്ഷന്‍ നിര്‍ബന്ധമായിരുന്നു ഇതുവരെ. ഇനി അതിനു മാറ്റം വരാന്‍ പോകുന്നു. ഫോണിന് നെറ്റ് കണക്ഷനില്ലെങ്കിലും ഇനിമുതല്‍ വാട്‌സ്ആപ്പ് വെബ് കണക്ട് ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തി. മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ടിലൂടെയാണ് ഈ സൗകര്യം നല്‍കുന്നത്.


പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ നല്‍കിത്തുടങ്ങുക.ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ വാട്ട്‌സ് ആപ്പ് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വൈകാതെ അപ്‌ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. ബീറ്റ പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് നാല് ഡെസ്‌ക്‌ടോപ്പ് ഡിവൈസുകളില്‍ ഒരേസമയം അവരുടെ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോള്‍ ചെയ്യാനോ സാധിക്കണമെങ്കില്‍ അവരും വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. നിലവില്‍ ലക്ഷക്കണക്കിന് വരുന്ന ബീറ്റ ടെസ്റ്റര്‍മാരുണ്ടെങ്കിലും അവരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം ലഭിച്ചു തുടങ്ങും.




Next Story

RELATED STORIES

Share it