Latest News

ചികില്‍സയിലുള്ള രോഗി അക്രമാസക്തനായി; പിടിച്ചുമാറ്റാനെത്തിയ പോലിസുകാരന് കുത്തേറ്റു

ചികില്‍സയിലുള്ള രോഗി അക്രമാസക്തനായി; പിടിച്ചുമാറ്റാനെത്തിയ പോലിസുകാരന് കുത്തേറ്റു
X

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണത്തില്‍ പോലിസുകാരന് പരിക്ക്. ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലിസ് നിയോഗിച്ച സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സിവില്‍ പോലിസ് ഓഫീസര്‍ ജെറിന്‍ വില്‍സനാണ് പരിക്കേറ്റത്. രോഗി ജെറിനെ കത്തിയുമായി ആക്രമിക്കുകയായിരുന്നു. ചികില്‍സയിലിരുന്ന രോഗി ബഹളം ഉണ്ടാക്കിയതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു ഗെയിറ്റിലെത്തി. രോഗിയുടെ സമീപത്തെത്തി ബഹളം വെയ്ക്കരുതെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ കൈക്ക് കുത്തേല്‍ക്കുകയും നെഞ്ചിനും വയറിനും ചവിട്ടേല്‍ക്കുകയും ചെയ്തു. കൈക്കേറ്റ പരിക്ക് ഗുരുതരമല്ല. ജെറിനെ അത്യാഹിതവിഭാഗം തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. നെഞ്ചിനേറ്റ ചവിട്ടില്‍ വാരിയല്ലകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. അക്രമാസക്തനായ രോഗിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി ശ്രീജിത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it