Latest News

പറമ്പിക്കുളം ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പ്പര്യങ്ങളെ ഹനിക്കാതെ പുതുക്കും

പറമ്പിക്കുളം ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പ്പര്യങ്ങളെ ഹനിക്കാതെ പുതുക്കും
X

തിരുവന്തപുരം: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് കേരളം നടപടി സ്വീകരിക്കും. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം തമിഴ്‌നാടിനും കേരളത്തിനും സമ്മതമായ ഒരു ഒത്തുതീര്‍പ്പിലെത്തിയാവും പുതിയ കരാര്‍ നടപ്പില്‍ വരുത്തുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാകില്ലെന്നും ഉറപ്പുവരുത്തും. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പദ്ധതികളും നയപ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

നദീതടങ്ങളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. കാവേരി തടത്തില്‍ നിന്ന് ലഭിക്കുന്ന 30 ടി.എം.സി വെള്ളം അട്ടപ്പാടിവാലി ജലസേചന പദ്ധതി പോലെയുള്ള അനുയോജ്യ പദ്ധതികള്‍ക്ക് വിനിയോഗിക്കാന്‍ ശ്രമിക്കും.

ജലവിഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കുള്ള ഏക ആധികാരിക വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായി കേരള വാട്ടര്‍ റിസോഴ്‌സസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കമ്മീഷന്‍ ചെയ്യും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍, പ്രളയ മുന്നറിയിപ്പുകള്‍, റിസര്‍വോയറുകളിലെ ജലപരിപാലനം, ജലത്തിന്റെ ഗുണനിലവാരം, ജലസേചനം നടത്തിയ പ്രദേശം, ഉപരിതല ജലവും ഭൂജലവും മുതലായവ സംബന്ധിച്ച വിവരങ്ങളാകും ഇതിലുണ്ടാകുക.

നദീതടങ്ങളിലെ ജലസംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനായി റിവര്‍ ബേസിന്‍ കണ്‍സര്‍വേഷന്‍ ആന്റ് മാനേജ്‌മെന്റ് അതോറിറ്റി ജലവിഭവ വകുപ്പ് രൂപീകരിക്കും.

Next Story

RELATED STORIES

Share it