Latest News

അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എന്‍സിപി നേതാവ് സുപ്രിയാ സുലേ വിമര്‍ശിച്ചു.

അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി
X

ദില്ലി: മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേര്‍ ഇപ്പോഴും ചികിത്സയിലാണ്. പൊരിവെയിലില്‍ നില്‍ക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം പങ്കുവച്ച് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു.

സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമാണ് നടന്നതെന്ന് എന്‍സിപിയും ആരോപിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷണ്‍ സമ്മാനിക്കുന്ന ചടങ്ങാണ് വന്‍ ദുരന്തത്തിലേക്ക് എത്തിയത്. പരിപാടിക്കായി ലക്ഷക്കണക്കിന് ജനങ്ങളെത്തിയെങ്കിലും കൊടും ചൂടില്‍ വേണ്ട സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. രാവിലെ എട്ടരയോടെ എത്തിയ ജനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പരിപാടി കഴിഞ്ഞ് മടങ്ങാനായത്. ആശുപത്രിയില്‍ രാത്രി തന്നെ എത്തിയ പ്രതിപക്ഷ നേതാക്കളായ ഉദ്ദവ് താക്കറെയും അജിത് പവാറും രൂക്ഷ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചു. കൊടുംചൂടില്‍ പാലിക്കേണ്ട് പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടു.

ദുരന്തത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എന്‍സിപി നേതാവ് സുപ്രിയാ സുലേ വിമര്‍ശിച്ചു.









Next Story

RELATED STORIES

Share it