Latest News

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 439 ആയി

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 439 ആയി
X

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇതുവരെ 439 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ 21 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണം 439ലെത്തിയത്. ഇന്ന് മഹാരാഷ്ട്രയില്‍ 2ഉം കേരളത്തില്‍ ഒന്നും കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ വരെയുളള കണക്കുപ്രകാരം 415 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. ആകെ രോഗികളില്‍ 115 പേരും രോഗം മാറി ആശുത്രി വിട്ടു.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് രോഗവ്യാപനം കൂടുതല്‍ നടന്നത്, 108 പേര്‍. ഡല്‍ഹി രണ്ടാം സ്ഥാനത്ത് 79 രോഗികള്‍.

നേരത്തെ രാജസ്ഥാനില്‍ 22 പേര്‍ക്കാണ് കൊവിഡ് ഒമിക്രോണ്‍ ബാധിച്ചിരുന്നത്. ഇന്ന് 21 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികള്‍ 43 ആയി. ജയ്പൂരില്‍ 11ഉം അജ്മീറില്‍ 6ഉം ഉദയ്പൂരില്‍ 3ഉം കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തിയത്. 21 പേരില്‍ അഞ്ച് പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

Next Story

RELATED STORIES

Share it