Latest News

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 67.5 ദശലക്ഷം കടന്നു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 67.5 ദശലക്ഷം കടന്നു
X

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 67.5 ദശലക്ഷം കടന്നു

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67.5 ദശലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപോര്‍ട്ട് ചെയ്തു. നിലവില്‍ 6,75,35,605 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 15,43237 പേര്‍ മരിച്ചു. 4,34,53,568 പേര്‍ രോഗമുക്തരായി. ലോകത്ത ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ള രാജ്യം ഇപ്പോഴും ഇന്ത്യയാണ്. 91,39,901 പേര്‍ രോഗമുക്തരായി.

ലോകത്ത് കൊവിഡ് രോഗം ഏറ്റവും തീവ്രമായി ബാധിച്ച രാജ്യം ഇപ്പോഴും അമേരിക്കയാണ്. അമേരിക്കയില്‍ ഇതുവരെ 1,49,33,847 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 283631 പേര്‍ മരിച്ചു. 5714557 പേര്‍ രോഗമുക്തരായി.

ഇന്ത്യയും ബ്രസീലാണ് തൊട്ടടുത്തുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ 96,77,203 ഉം ബ്രസീലില്‍ 66,23,911 ഉം പേര്‍ രോഗബാധിതരായി. അതേസമയം മരണത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലാണ്, 1,77,317 മരണങ്ങള്‍.

റഷ്യയില്‍ 24,66,961 കൊവിഡ് കേസുകളാണ് ഉള്ളത്. അതില്‍ 43,122 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 24,66,961 കേസുകളാണ് ഉള്ളത്. മരണം 55,613.

ഇറ്റലിയില്‍ 17,42,557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 60,606 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it