Latest News

രാജ്യത്ത് കൊവിഡ് സജീവരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 16,103 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് സജീവരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 16,103 പേര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 16,103 പേര്‍ക്ക് കൊവിഡ്ബാധ സ്ഥിരീകരിച്ചു. മൊത്തം കൊവിഡ് 19 കേസുകളുടെ എണ്ണം 4,35,02,429 ആയി. സജീവ കേസുകള്‍ 1,11,711 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

കൊവിഡ് രോഗബാധ മൂലം 31 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 5,25,199 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ 8 മണിക്ക് പുറത്തുവിട്ട വിവരങ്ങളാണ് ഇവ.

മൊത്തം രോഗബാധിതരില്‍ 0.26 ശതമാനവും സജീവമായ കേസുകളാണ്, അതേസമയം ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 98.54 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ സജീവ കൊവിഡ് കേസുകളില്‍ 2143ന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.27 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനവുമാണ്.

2020 ആഗസ്റ്റ് 7ന് 20 ലക്ഷം, ആഗസ്റ്റ് 23ന് 30 ലക്ഷം, സെപ്തംബര്‍ 5ന് 40 ലക്ഷം, സെപ്റ്റംബര്‍ 16ന് 50 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം. സെപ്റ്റംബര്‍ 28ന് 60 ലക്ഷം കടന്നു. ഒക്ടോബര്‍ 11ന് 70 ലക്ഷമായി. ഒക്ടോബര്‍ 29ന് 80 ലക്ഷം, നവംബര്‍ 20ന് 90 ലക്ഷം, ഡിസംബര്‍ 19ന് ഒരു കോടി എന്നിങ്ങനെയാണ് പിന്നീടുണ്ടായ വര്‍ധന.

കഴിഞ്ഞ വര്‍ഷം മെയ് 4 ന് രണ്ട് കോടിയും ജൂണ്‍ 23 ന് മൂന്ന് കോടിയും കടന്നു. ഈ വര്‍ഷം ജനുവരി 25ന് ഇത് നാല് കോടി കവിഞ്ഞു.

Next Story

RELATED STORIES

Share it