പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മൈലം സ്വദേശികളായ വെങ്കിടേഷ്(19), അജിത്ത്(19) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ, ഐ.ടി. വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നഗ്‌നചിത്രം സാമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൈലം സ്വദേശികളായ വെങ്കിടേഷ്(19), അജിത്ത്(19) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ, ഐ.ടി. വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കുട്ടിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. എട്ടു പേര്‍ക്കെതിരേ കേസെടുത്തെങ്കിലും സംഘത്തിലെ ബാക്കിയുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലിസ് പറഞ്ഞു.
RELATED STORIES

Share it
Top