Latest News

'ജാമ്യമാണ് നിയമം' എന്നത് ഒരിക്കല്‍ കൂടി ശരിയെന്നു തെളിഞ്ഞതായി എന്‍സിഎച്ച്ആര്‍ഒ

ജാമ്യമാണ് നിയമം എന്നത് ഒരിക്കല്‍ കൂടി ശരിയെന്നു തെളിഞ്ഞതായി എന്‍സിഎച്ച്ആര്‍ഒ
X

കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടയ്ക്കാന്‍ മനപ്പൂര്‍വം കേരള സര്‍ക്കാര്‍ കെട്ടിച്ചമച്ച പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതിയായ താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത് 'ജാമ്യമാണ് നിയമം' എന്നത് ഒരിക്കല്‍ കൂടി ശരിയാണെന്നു തെളിഞ്ഞു എന്ന് എന്‍സിഎച്ച്ആര്‍ഒ കേരള സംസ്ഥാന സമിതി.

തീവ്രവാദപരമായ ലഘുലേഘ, മാവോവാദി ബന്ധം എന്നിവ ആരോപിച്ച് കേരള പോലിസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സ്വന്തം രാഷ്ട്രീയം പറയാനും വായിക്കാനും നിയമപരമായി അവകാശമുണ്ടെന്നുള്ളത് വിധിയിലൂടെ സാധൂകരിക്കപ്പെട്ടു. ഒരാള്‍ ഒരു പുസ്തകം വായിച്ചതുകൊണ്ടോ കൈവശം വച്ചതുകൊണ്ടോ രാജ്യത്തു തീവ്രവാദം ഉണ്ടാകുന്നുവെന്ന ഭരണകൂടത്തിന്റെയും പോലിസിന്റെയും കണ്ടെത്തല്‍ തെറ്റാണ്. പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ സംബന്ധവും പഠനത്തിനുമായി വിവിധ തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കാനും അറിയുവാനുമുള്ള അവകാശമുണ്ട്. അതിനെ തീവ്രവാദമായി ചിത്രീകരിച്ച കേരള പോലിസിന്റെ രീതി ശരിയല്ല. ഈ നടപടിയിലൂടെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിലെ ഫാഷിസ്റ്റുകളും തമ്മിലുള്ള അകലം ഇല്ലാതെയായിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടയ്ക്കാന്‍ മനപ്പൂര്‍വം കേരള സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്നും യുഎപിഎ എന്ന ഭീകരനിയമം ജനാധിപത്യ വിരുദ്ധമാണെന്നുമുള്ള കാര്യവും ഇവിടെ സ്പഷ്ടമാകുകയാണ്.

ഒന്‍പതുമാസത്തെ തടവിനു ശേഷം താഹ ഫസലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സമദും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it