Latest News

രാജ്യം ഭരിക്കുന്നത് പിടിച്ചുപറിക്കാരെന്ന് നാഷനല്‍ ലേബര്‍ യൂനിയന്‍

രാജ്യം ഭരിക്കുന്നത് പിടിച്ചുപറിക്കാരെന്ന് നാഷനല്‍ ലേബര്‍ യൂനിയന്‍
X

മലപ്പുറം: നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന ജനവിഭാഗങ്ങളുടെ പണം പകല്‍ക്കൊള്ള നടത്തുന്ന പിടിച്ചുപറിക്കാരന്റെ പണിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് നാഷനല്‍ ലേബര്‍ യൂനിയന്‍. കോര്‍പറേറ്റു നികുതി, ആഢംബര നികുതി എന്നിവ കുറക്കുകയും അവശ്യസാധനങ്ങളെ നികുതിയുടെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യുന്നത് സാധാരണക്കാരോടും തൊഴിലാളികളോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ യുദ്ധപ്രഖ്യാപനമാണെന്നും നാഷനല്‍ ലേബര്‍ യൂനിയന്‍ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.

ജില്ല പ്രസിഡന്റ് പറാട്ടി കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ ജില്ല സിക്രട്ടറി സി പി അബ്ദുല്‍ വഹാബ് ഉല്‍ഘാടനം ചെയ്തു. എന്‍എല്‍യു സംസ്ഥാന ട്രഷറര്‍ ഉദൈഫ് ഉള്ളണം മുഖ്യപ്രഭാഷണം നടത്തി. എന്‍എല്‍യു ജില്ല ഭാരവാഹികളായ എ.കെ സിറാജ്, കെ.പി മുത്തു, കുഞ്ഞുട്ടി കാലടി, നാസര്‍ കൊട്ടാരത്തില്‍, കുഞ്ഞിമുഹമ്മദ്, എം.കെ മുഹമ്മദലി, കെ ജലീല്‍, പി കുഞ്ഞിമുഹമ്മദ്, കെ.എം മാണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it