Latest News

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം; അമേരിക്കന്‍ തെരുവുകളില്‍ വ്യാപക പ്രതിഷേധവും ഏറ്റുമുട്ടലും

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം; അമേരിക്കന്‍ തെരുവുകളില്‍ വ്യാപക പ്രതിഷേധവും ഏറ്റുമുട്ടലും
X

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം ആഞ്ഞടിച്ചു. നിരവധി ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നഗരങ്ങളിലിറങ്ങി. പ്രതിഷേധം രൂക്ഷമായതോടെ വൈറ്റ് ഹൗസിന് സുരക്ഷാസേന താഴിട്ടു.

46 വയസ്സുള്ള ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം രാജ്യത്ത് വലിയ പ്രതിഷേധത്തിനാണ് വഴി തെളിതെളിച്ചത്. മിനിയാപോളിസ് പോലിസാണ് ജോര്‍ജ് ഫ്‌ലോയിഡിനെ കസ്റ്റഡിയിലെടുത്തത്, ഏറെ താമസിയാതെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.

തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍ പോലിസുകാരന്‍ ജോര്‍ജിന്റെ കഴുത്തില്‍ മുട്ടുകൊണ്ട് അമര്‍ത്തി നില്‍ക്കുന്നത് ദൃശ്യമാണ്. അത് ഏകദേശം എട്ട് മിനിറ്റ് നീണ്ടു നിന്നു. എനിക്ക് ശ്വാസംമുട്ടുന്നുവെന്നാണ് ജോര്‍ജിന്റെ അവസാന വാക്കുകള്‍.


കൊലപാതകവുമായി ബന്ധപ്പെട്ട് മിനിയാപോളിസ് പോലിസിലെ ഒരു പോലിസുകാരനെ സസ്‌പെന്റ് ചെയ്തു. മൂന്നാംമുറ പ്രയോഗിച്ചതിനും നരഹത്യയ്ക്കും കേസെടുത്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ വിവിധ ഇടങ്ങളിലായി ജനങ്ങള്‍ മാസ്‌കുകള്‍ ധരിച്ച് തെരുവിലിറങ്ങി. ബ്രൂക്‌ലിനിലെ ബാര്‍ക്ലെ സെന്ററിനുമുന്നില്‍ അവര്‍ തടിച്ചുകൂടിയതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാര്‍ സമാധാനം പാലിക്കണമെന്ന് കെന്റക്കിയിലെ മേയര്‍ ഗ്രഗ് ഫിഷര്‍ അഭ്യര്‍ത്ഥിച്ചു. പ്രതിഷേധക്കാര്‍ പെനിസുല്‍വാനിയയില്‍ എത്തിയതോടെ വൈറ്റ്ഹൗസിന് പോലിസ് താഴിട്ടു.

അറ്റ്‌ലാന്റയിലും ജോര്‍ജിയയിലും പ്രതിഷേധക്കാര്‍ കറുത്ത മനുഷ്യരുടെ ജീവിതം പ്രധാനമാണ് എന്ന മുദ്രാവാക്യമുള്ള കൊടികളുമായാണ് തെരുവിലെത്തിയത്.

കാലിഫോര്‍ണിയയില്‍ പോലിസിനെതിരേ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. അവിടെ വാഹനങ്ങള്‍ക്ക് തീയിട്ടിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി അറിവില്ല.

വിവിധ ഇടങ്ങളില്‍ പോലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിട്ടുണ്ട്.


Next Story

RELATED STORIES

Share it