Latest News

മൂന്ന് കുട്ടികളുടെ മാതാവ് എട്ടാംക്ലാസ് വിദ്യാര്‍ഥിയുടെ കൂടെ ഒളിച്ചോടി

മൂന്ന് കുട്ടികളുടെ മാതാവ് എട്ടാംക്ലാസ് വിദ്യാര്‍ഥിയുടെ കൂടെ ഒളിച്ചോടി
X
ഗോരഖ്പൂര്‍: മൂന്ന് കുട്ടികളുടെ മാതാവായ യുവതി എട്ടാംക്ലാസ് വിദ്യാര്‍ഥിയുടെ കൂടെ ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ കാംപെയര്‍ഗഞ്ചിലാണ് സംഭവം. 29കാരിയാണ് 15കാരനായ വിദ്യാര്‍ഥിക്കൊപ്പം പോയത്. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കാംപെയര്‍ഗഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.


കഴിഞ്ഞ ബുധനാഴ്ച ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതിയും 15കാരനും ഒളിച്ചോടിയതെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടുദിവസം അന്വേഷിച്ചിട്ടും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് 15കാരന്റെ കുടുംബം പരാതിയുമായി പോലീസിലെത്തിയത്.


ഒരുവര്‍ഷമായി 15കാരനും യുവതിയും അടുപ്പത്തിലാണെന്നാണ് പ്രദേശവാസികളിലൊരാള്‍ പറഞ്ഞത്. ഇരുവരും അടുത്തിടപഴകുന്നത് പലരും ശ്രദ്ധിച്ചിരുന്നെങ്കിലും ഇവരുടെ പ്രായവ്യത്യാസം കണക്കിലെടുത്ത് ആര്‍ക്കും മറ്റു സംശയങ്ങളുണ്ടായിരുന്നില്ല. അതിനിടെ, അടുത്തകാലത്തായി യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഇത്തരത്തിലൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിന് യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് കാംപെയര്‍ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ രാഹുല്‍ ഭാട്ടി അറിയിച്ചു.




Next Story

RELATED STORIES

Share it