Latest News

തീവ്ര ഇടത് സ്വാധീന മേഖലയില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് 4 ജിയിലേക്ക് ഉയര്‍ത്തുന്നു

തീവ്ര ഇടത് സ്വാധീന മേഖലയില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് 4 ജിയിലേക്ക് ഉയര്‍ത്തുന്നു
X

ന്യൂഡല്‍ഹി: തീവ്ര ഇടത് പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളിലെ സുരക്ഷാപ്രദേശങ്ങളില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് 2 ജി-യിലില്‍നിന്ന് 4 ജി-യിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാനമായ തീരുമാനമുണ്ടായത്. യൂനിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടാണ് ഇതിനുവേണ്ടി ഉപയോഗിക്കുക.

ആദ്യഘട്ടത്തില്‍ 2,343 കേന്ദ്രങ്ങളാണ് 2 ജി-യില്‍നിന്ന് 4 ജി-യിലേക്ക് മാറ്റുന്നത്. അതിന് 1,884.59 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. നികുതിക്കു പുറമെയാണ് ഇത്. ഓപറേഷന്‍, മെയിന്റനന്‍സ് അടക്കമാണ് ഇത്രയും ചെലവ് പ്രതീക്ഷിക്കുന്നത്.

അപ്ഗ്രഡേഷന്‍ ചുമതല ബിഎസ്എന്‍എല്ലിനെ ഏല്‍പ്പിക്കും.

ഫേസ് 1ല്‍ അഞ്ച് വര്‍ഷത്തിനുശേഷമുളള മെയിന്റനന്‍സ് കോസ്റ്റ് ഇനത്തില്‍ മറ്റൊരു 541.80 കോടിയും അനുവദിച്ചു. അനുമതി ലഭിച്ച് 12 മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യണം.

ടെലകോം മേഖലയില്‍ സ്വയംപര്യാപ്തത പാലിക്കാന്‍ ബിഎസ്എന്‍എല്ലിനെ പ്രാപ്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചുമതല ബിഎസ്എന്‍എല്ലിനെ ഏല്‍പ്പിക്കുന്നത്.

പുതിയ പദ്ധതിവഴി ഗ്രാമീണ മേഖലയിലെ മൊബൈല്‍ കണക്റ്റിവിറ്റി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

Next Story

RELATED STORIES

Share it