Latest News

ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മിമിക്രി കലാകാരന്‍ മരിച്ചു

വെള്ളാങ്കല്ലൂര്‍ സ്വദേശി കലാഭവന്‍ കബീര്‍ (45) ആണ് ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കേ മരിച്ചത്.

ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മിമിക്രി കലാകാരന്‍ മരിച്ചു
X

മാള: ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മിമിക്രി കലാകാരന്‍ മരിച്ചു. വെള്ളാങ്കല്ലൂര്‍ സ്വദേശി കലാഭവന്‍ കബീര്‍ (45) ആണ് ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കേ മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ഷട്ടില്‍ അക്കാദമിയില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണപ്പെടുകയായിരുന്നു. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ പുറത്തിറക്കിയിരുന്ന മാരുതി കാസറ്റ്‌സിന്റെ ഉടമയായിരുന്നു.

Next Story

RELATED STORIES

Share it