മാനസികാസ്വാസ്ഥ്യമുള്ള മകന്‍ അമ്മയെ മരവടി കൊണ്ടു തലയ്ക്കടിച്ചു കൊന്നു
വരന്തരപ്പിള്ളി പൗണ്ട് കച്ചേരിക്കടവ്(മൊയലന്‍ പടി) കിഴക്കൂടന്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി എന്ന മണി (75) ആണ് മരിച്ചത്.
BY SRF12 Jun 2021 10:14 AM GMT

X
SRF12 Jun 2021 10:14 AM GMT
തൃശൂര്‍: മാനസികാസ്വാസ്ഥ്യമുള്ള മകന്‍ അമ്മയെ മരവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. വരന്തരപ്പിള്ളി പൗണ്ട് കച്ചേരിക്കടവ്(മൊയലന്‍ പടി) കിഴക്കൂടന്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി എന്ന മണി (75) ആണ് മരിച്ചത്.
ഇന്നു രാവിലെ അയല്‍വാസികളാണ് എല്‍സി വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്നതായി പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചത്. എല്‍സിയും മകന്‍ ജോര്‍ജും (44) ആണ് വീട്ടില്‍ താമസം. ജോര്‍ജ് മാനസിക വിഭ്രാന്തിയുള്ളയാളാണ്.
ജോര്‍ജിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ജോര്‍ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. എട്ടു മാസം മുമ്പ് ജോര്‍ജിനെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിനു സഹായിക്കാനായി പോലിസ് എത്തിയിരുന്നു. അന്ന് അഡീഷണല്‍ എസ്‌ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. കുറെക്കാലം ജോര്‍ജ് മാനസീക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് 6 മാസത്തോളമായി അമ്മയും മകനും ഒരുമിച്ച് വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
Next Story
RELATED STORIES
കണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില്‍ സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMT