Latest News

311 ലോക്‌സഭാ അംഗങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ലോക്‌സഭാ സ്പീക്കര്‍

311 ലോക്‌സഭാ അംഗങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ലോക്‌സഭാ സ്പീക്കര്‍
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനു മുന്നോടിയായി 311 ലോക്‌സഭാ അംഗങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ വച്ച് നല്‍കിക്കഴിഞ്ഞതായി ലോക് സഭാ സ്പീക്കര്‍.

കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനം ലോക്‌സഭയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം 23 അംഗങ്ങള്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല. 24 മണിക്കൂറും കൊവിഡ് പരിശോധന നടത്താനുള്ള സംവിധാനം ലോക്‌സഭാ കാമ്പസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്ത വര്‍ഷകാല സമ്മേളനത്തിലും കൊവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

കൊവിഡ് കാലത്ത് 380 പാര്‍ലമെന്ററി യോഗങ്ങള്‍ ഇതുവരെ നടത്തിക്കഴിഞ്ഞു. വര്‍ഷകാല സമ്മേളനവും സുരക്ഷിതമായി നടത്തുമെന്ന് സ്പീക്കര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it