Latest News

ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തിയ്യതി നീട്ടി
X

ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടിയതായി കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഇന്ന് ജൂണ്‍ 25 വെള്ളിയാഴ്ചവരെയായിരുന്നു ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നികുതിദായകരുടെ പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 2021 സപ്തംബര്‍ 30ആണ് പുതുക്കിയ തിയ്യതി.

ആധാര്‍, പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ നീട്ടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ മാര്‍ച്ച് 31, ജൂണ്‍ 30, എന്നിങ്ങനെയാണ് അവകാന തിയ്യതി നിശ്ചയിച്ചിരുന്നത്.

ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാത്തവരുടെ അക്കൗണ്ടുകള്‍ അവസാന തിയ്യതിക്കു ശേഷം പ്രവര്‍ത്തന രഹിതമാകും. ആദായനികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ സമര്‍പ്പിക്കേണ്ട പ്രധാന രേഖയാണ് പാന്‍കാര്‍ഡ്.

Next Story

RELATED STORIES

Share it