Latest News

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുളളില്‍ ലാബ് നെറ്റ്‌വര്‍ക്ക് സംവിധാനമൊരുക്കും

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുളളില്‍ ലാബ് നെറ്റ്‌വര്‍ക്ക് സംവിധാനമൊരുക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനകം ലാബ് നെറ്റ്‌വര്‍ക്ക് ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക പരിശോധനാ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുണ്ടാകും. ലാബുകള്‍ക്ക് ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ നടപ്പിലാക്കും.

പകര്‍ച്ച വ്യധികളെയും പകര്‍ച്ചേതര വ്യാധികളേയും ഫലപ്രദമായി തടയാനുള്ള സംവിധാനമാണിത്. 2025 ഓടെ വിവിധതരം രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണ് ആരോഗ്യ വകുപ്പ്. ഈ സംവിധാനം എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ യൂണിറ്റിന്റേയും ഡി.ഇ.ഐ.സി. സെന്‍സറി ഇന്റഗ്രേഷന്‍ റൂമിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Next Story

RELATED STORIES

Share it